ഖത്തറില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടി

 

ഖത്തറില്‍ മാസ്‌ക് ധരിക്കാത്ത 118 പേര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ആഭ്യന്തര മന്ത്രാലയം. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് എല്ലാ പൗരന്മാരും താമസക്കാരും പൊതുസ്ഥലങ്ങളില്‍  മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക.

Must see news