ഖത്തറിലേക്കുള്ള യാത്രാചട്ടം പുതുക്കിയിട്ടില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി. ഇതുമായി ബന്ധപ്പെട്ട് വരുന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
വിസിറ്റിങ്, ഓണ്‍ അറൈവല്‍ യാത്രക്കാര്‍ക്ക് 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് വേണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. വാക്സിനേഷന് പൂര്‍ത്തിയാക്കിയ സന്ദര്‍ശകവിസക്കാര്‍ക്കുള്ള ക്വാറന്റീന് ഇളവുകള്‍ തുടരുമെന്ന് ഖത്തര്‍ ട്രാവല്‍ പ്രോട്ടോകോള്‍ വിഭാഗവും അറിയിച്ചു.
ഖത്തറിലെ പ്രവേശനനയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്ന് എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.