സംസ്ഥാന സർക്കാരിന്റേത് സ്വജനപക്ഷപാതവും അക്രമവും മാത്രം: പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാർ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീറെഴുതാൻ ശ്രമിച്ചുവെന്ന് പ്രിയങ്ക ഗാന്ധി. വ്യക്തി ആരോഗ്യവിവരങ്ങൾ വിൽക്കാൻ ശ്രമിച്ചു. തൊഴിൽ അവസരങ്ങൾ വേണ്ടപ്പെട്ടവർക്ക് മാത്രം നൽകുന്ന സർക്കാരാണിത്. സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്നത് സ്വജനപക്ഷപാതവും അക്രമവും മാത്രമാണെന്നും പ്രിയങ്ക ആരോപിച്ചു.

പ്രളയ സഹായത്തിലും സർക്കാർ വിവേചനം കാണിച്ചു. പുറത്തുവന്നതെല്ലാം അഴിമതി കഥകളാണ്. പ്രളയ ഫണ്ടിൽ 15 കോടി രൂപ സിപിഎം പറ്റിച്ചു. അധികാരത്തിലെത്തിയാൽ കേരളത്തിൽ ന്യായ് പദ്ധതി നടപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു