ടൊയോട്ട വാഹനങ്ങളുടെ വില ഇന്ത്യയില്‍ കൂട്ടുന്നു

ഇന്ത്യയില്‍ ടൊയോട്ട വാഹനങ്ങളുടെ വില കൂട്ടുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ ആണ് വിലവര്‍ദ്ധന. എന്നാല്‍ എത്രെ ശതമാനം വര്‍ദ്ധിക്കുമെന്ന് കമ്പനി പറഞ്ഞിട്ടില്ല. ടൊയോട്ട വാഹനത്തിന്റെ ഓരോ മോഡലിനും വേരിയന്റിനും അനുസരിച്ച് വിലയില്‍ മാറ്റമുണ്ടാകും.

വാഹനങ്ങളുടെ നിര്‍മാണ ചെലവ് ഉയര്‍ന്നതിനെതുടര്‍ന്നാണ് വില കൂട്ടാന്‍ തീരുമാനിച്ചതെന്ന് കമ്പനി പറഞ്ഞു. വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, നിര്‍മാണ ചെലവില്‍ ഉണ്ടായിട്ടുള്ള വര്‍ധനവ് പൂര്‍ണമായും ഉപയോക്താക്കളെ ബാധിക്കാതെയുള്ള വര്‍ധനവ് വരുത്താനാണ് ടൊയോട്ട ഉദ്ദേശിക്കുന്നതെന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ അറിയിച്ചിട്ടുള്ളത്.  നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ മറ്റ് പല വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികളാണ് മുമ്പ് വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

Must see news