പരിശീലന പറക്കലിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചു 

പരിശീലന പറക്കലിനിടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് എയര്‍ഫോഴ്‌സ് പൈലറ്റ് മരിച്ചു. ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ഇന്ത്യയിലെ എയര്‍ ബേസിലായിരുന്നു അപകടം. ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്തയാണ് മരിച്ചത്.

അപകടകാരണം അന്വേഷിക്കാന്‍ ഉത്തരവിട്ടതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലും വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനമായ മിഗ് 21 തകര്‍ന്നു വീണിരുന്നു. രാജസ്ഥാനിലെ സൂറത്ത്ഗഡില്‍ നടന്ന ഈ അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

 

Must see news