ജനത്തെ വീണ്ടും വീണ്ടും ദ്രോഹിക്കുന്നു: ഇന്ധനവില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 23 പൈസയും ഡീസൽ ലിറ്ററിന് 27 പൈസയുമാണ് വർധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 95.49 രൂപയായി. ഡീസലിന് 90.63 രൂപയായി. മെയ് മാസത്തിൽ ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. 2020 മെയിൽ കേരളത്തിൽ പെട്രോൾ വില 71 രൂപയായിരുന്നു.