യുഎഇയില്‍ പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി

യുഎഇയില്‍ കൊവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി ഏകീകരിച്ചു.
.  പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. എല്ലാ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും ലാബുകള്‍ക്കും ഇത് ബാധകമാണ്. പരിശോധിച്ച് 24 മണിക്കൂറിനകം തന്നെ പരിശോധനാ ഫലം നല്‍കണമെന്നും ലാബുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ദേശീയ ദുരന്ത നിവാരണ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ 60 മുതല്‍ 150 ദിര്‍ഹം വരെയാണ് പരിശോധനയ്ക്ക് വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. പരിശോധനാ ഫലം വേഗത്തില്‍ ലഭ്യമാക്കാന്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന രീതിയിലും ചിലയിടങ്ങളില്‍ നിലവിലുണ്ട്. ഇത് അനുവദിക്കില്ലെന്നും എല്ലാ സ്ഥാപനങ്ങളും ഒരേ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും അധികൃതര്‍ അറിയിച്ചു.

Must see news