ഗ്യാസ് ലീക്ക്; മുംബൈയിലെ ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു

മുംബൈ: മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ഗ്യാസ് ലീക്കിനെ തുടര്‍ന്ന് കോവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. 20 കോവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്.

ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്‌നിശമന സേന സ്ഥലത്തെത്തി. ഗ്യാസ് ചോര്‍ച്ച വിവരം പുറത്തുവന്നതോടെ രോഗികള്‍ പരിഭ്രാന്തരായി പരക്കം പാഞ്ഞു.

തകരാര്‍ പരിഹരിക്കാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിലെ ഉദ്യോസ്ഥ സംഘമെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.