പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു

പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. തലയോലപറമ്പ് സ്വദേശി നിതിന മോൾ ആണ് കൊല്ലപ്പെട്ടത്. കോളേജിൽ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പ്രണയനൈരാശ്യമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിനയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Must see news