പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ഇരുപത് മരണം

തെക്കൻ പാകിസ്ഥാനിലുണ്ടായ ഭൂചലനത്തിൽ ഇരുപത് മരണം. ഇരുനൂറിലധികം പേർക്കാണ് ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. ഉറങ്ങിക്കിടന്നവരാണ് അപകടത്തിൽപ്പെട്ടത്.

5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ക്വറ്റ മേഖലയിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു. ടോർച്ചുകളും മറ്റും ഉപയോഗിച്ചാണ് അധികൃതർ രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടങ്ങളുടെ മേൽക്കൂരകളും മതിലുകളും ആളുകളുടെ മേൽ തകർന്നുവീഴുകയായിരുന്നു.

‘കണക്കുകൾ പ്രകാരം ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയും ആറ് കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ ഇരുനൂറിലധികം പേർക്ക് പരിക്കേറ്റു. ടോർച്ചുകളുടെയും മറ്റും സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.’- അധികൃതർ പറഞ്ഞു.

Must see news