കാബൂള്‍ വിമാനത്താവളത്തിലെ വെടിവയ്പ്പില്‍ ഒരു മരണം

കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷാ സേ​ന​യ്ക്കു​നേ​രെ ഉണ്ടായ വെടിവയ്പ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആരാണ് വെടിവയ്പ്പ് നടത്തിയതെന്ന് വ്യക്തമല്ല. യുഎസ്, ജര്‍മന്‍ സൈന്യങ്ങളും ഏറ്റുമുട്ടലില്‍ പങ്കെടുത്തു. ആയിരക്കണക്കിന് അഫ്ഗാന്‍ പൗരന്മാരും വിദേശികളും വിമാനത്താവളത്തിനുള്ളില്‍ കഴിയുമ്പോഴാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

അ​മേ​രി​ക്ക​ൻ, നാ​റ്റോ, അ​ഫ്ഗാ​ൻ സൈ​നി​ക​രാ​ണ് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് താ​ലി​ബാ​ൻ സം​ഘ​വും നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. താ​ലി​ബാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത​തോ​ടെ ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ര​ക്ഷ​പ്പെ​ടാ​നാ​യി കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. വെ​ടി​വ​യ്പി​നി​ടെ ആ​ളു​ക​ൾ ചി​ത​റി ഓ​ടു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.