നോ വേ ടു ഹോമിന്റെ ട്രെയിലര്‍ ഹിറ്റ്

സ്‌പൈഡര്‍മാന്‍ സീരീസിലെ പുതിയ ചിത്രം നോ വേ ടു ഹോമിന്റെ ട്രെയിലര്‍ ഇറങ്ങി. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 21 മത്തെ ചിത്രമാണ് ഇത്. 2017ലും, 2019 ലും ഇറങ്ങിയ സ്പൈഡര്‍മാന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് വരുന്നത്. ചിത്രം ഡിസംബര്‍ 17ന് റിലീസ് ചെയ്യും.

ടോം ഹോളണ്ടാണ് ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തുന്നത്. ഏറെ സര്‍പ്രൈസുകള്‍ ഒളിച്ചുവച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ആദ്യ ട്രെയിലര്‍ നല്‍കുന്നത്. ജോണ്‍ വാട്ട്സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെനഡിക്ട് കൂമ്പര്‍ബെച്ച് അവതരിപ്പിക്കുന്ന മാര്‍വല്‍ സൂപ്പര്‍ ഹീറോയായ ഡോ.സ്ട്രേഞ്ച് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്.

Must see news