മൂന്നാം തരംഗത്തെ നേരിടാന്‍ സജ്ജമാകാന്‍ നീതി ആയോഗിന്റെ നിര്‍ദ്ദേശം

ഇന്ത്യയില്‍ മൂന്നാം തരംഗം ഉണ്ടായാല്‍ ഓരോ ദിവസവും മൂന്ന് മുതല്‍ അഞ്ച് ലക്ഷം വരെ കോവിഡ് രോഗികള്‍ ആകുമെന്ന് നീതി ആയോഗ്. രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കാന്‍ നീതി ആയോഗ് നിര്‍ദ്ദേശം ലഭിച്ചു. രണ്ട് ലക്ഷത്തില്‍ 1.2 ലക്ഷം കിടക്കകള്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയാകണം, സെപ്തംബറില്‍ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശിക്കുന്നു.

ഏഴ് ലക്ഷം നോൺ ഐ‌സി‌യു കിടക്കകളും 10 ലക്ഷം ഐസൊലേഷൻ കിടക്കകളും സജ്ജമാക്കണം. നോൺ ഐ‌സി‌യു കിടക്കകളിൽ അഞ്ച് ലക്ഷത്തിനും ഓക്‌സിജൻ സൗകര്യം വേണം. മൂന്നാം തരംഗമുണ്ടായാൽ 100ൽ 23 പേർ വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചേക്കാമെന്നാണ് നീതി അയോഗ് നൽകുന്ന മുന്നറിയിപ്പ്.