പാക് പര്യടനത്തില്‍ നിന്ന് അവസാന നിമിഷം ന്യൂസീലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പിന്‍മാറി, സുരക്ഷാ ഭീഷണിയെന്ന് വിശദീകരണം

പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസീലൻഡ് പിന്മാറി. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തിൽ ഉണ്ടായിരുന്നത്.

സർക്കാർ നിർദ്ദേശപ്രകാരം പാകിസ്താനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. സുരക്ഷാ ഭീഷണിയെപ്പറ്റി കൂടുതൽ വിവരിക്കാനില്ലെന്നും ബോർഡ് വ്യക്തമാക്കി. ടീം ഉടൻ പാകിസ്താനിൽ നിന്ന് ന്യൂസീലൻഡിലേക്ക് മടങ്ങും. പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരുന്നതെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞു. പാകിസ്താൻ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളിൽ ന്യൂസീലൻഡ് തൃപ്തരായിരുന്നു. ഇമ്രാൻ ഖാൻ വ്യക്തിപരമായി ജസീന്ത ആർഡനോട് സംസാരിച്ചിരുന്നു.  അവസാന നിമിഷം പര്യടനത്തിൽ പിന്മാറിയത് നിരാശയുണ്ടാക്കുന്നു എന്നും പിസിബി വ്യക്തമാക്കി.