കാര്‍ത്തിയുടെ നായികയായി സംവിധായകന് ഷങ്കറിന്റെ മകള്‍ അതിഥി വിരുമനില്‍ അഭിനയിക്കുന്നു. സംവിധായകന് മുത്തയ്യയാണ് ചിത്രം ഒരുക്കുന്നത്. കാർത്തി- മുത്തയ്യ കൊമ്പൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിരുമൻ’.
പ്രകാശ് രാജ്, സൂരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. യുവൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ, രാജ് കിരണും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ട്.