നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്

അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക്  ഇന്ത്യന്‍ സമയം
രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെസംസ്‌കാര ചടങ്ങുകൾ നടക്കും. ഇപ്പോള്‍
ഭൗതികശരീരം അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് കുണ്ടമൻകടവിലെ വീട്ടിലേക്ക് എത്തിയത്.

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ ചികിത്സയിരിക്കേ ഇന്നലെ രാവിലെയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

മരണ സമയത്ത് അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന  നെടുമുടി വേണു.

 

Must see news