പഞ്ചാബ് പിസിസി പ്രസിഡന്റായി സിദ്ദു ഇന്ന് ചുമതലയേൽക്കും; അമരീന്ദർ ചടങ്ങിൽ പങ്കെടുക്കും

പഞ്ചാബ് പിസിസി പ്രസിഡന്റായി നവ്‌ജ്യോത് സിംഗ് സിദ്ദു ഇന്ന് ചുമതലയേൽക്കും. തർക്കങ്ങൾ താത്കാലം മറന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ചടങ്ങിൽ പങ്കെടുക്കും. അമരീന്ദറെ സിദ്ദു ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. മാപ്പ് പറയാതെ സിദ്ദുവിനെ നേരിട്ട് കാണില്ലെന്ന് പ്രഖ്യാപിച്ച അമരീന്ദർ ചടങ്ങിൽ പങ്കെടുക്കുന്നത് മഞ്ഞുരുകലായാണ് ഹൈക്കമാൻഡും കാണുന്നത്.

കഴിഞ്ഞ ദിവസം അമരീന്ദറെ നേരിട്ട് കണ്ട വർക്കിംഗ് പ്രസിഡന്റുമാർ 50 എംഎൽഎമാർ ഒപ്പിട്ട കത്തും സിദ്ദു എഴുതിയ കത്തും കൈമാറിയിരുന്നു. രാവിലെ 11 മണിക്ക് ചണ്ഡിഗഢിലെ കോൺഗ്രസ് ഭവനിൽ വെച്ചാണ് ചുമതലയേറ്റെടുക്കൽ ചടങ്ങ്.