മൈസൂരു: കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ പിടികൂടിയെന്ന് സൂചന. ‘ഓപ്പറേഷന്’ വിജയമാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
മൈസൂരുവിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് പ്രതികളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നു എന്നാണ് പറയപ്പെടുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആറുപേരടങ്ങുന്ന സംഘമാണ് ബലാത്സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
ചൊവ്വാഴ്ച രാത്രിയാണ് ഉത്തരേന്ത്യന്‍ സ്വദേശിയായ എം.ബി.എ. വിദ്യാര്‍ഥിനി മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചവശനാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.