മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് എംടി വാസുദേവന്‍ നായരുടെ ആറ് കഥകള്‍ കോര്‍ത്തിണക്കി ആന്തോളജി ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്സ് ഒടിടി പ്ലാറ്റ്ഫോമിലൂടെയാകും ഈ ചലച്ചിത്ര സമുച്ചയം എത്തുക. ജയരാജ്, പ്രിയദര്ശന്, സന്തോഷ് ശിവന്, മധുപാല്‍, ശ്യാമപ്രസാദ് തുടങ്ങിയവര്‍ ആകും ചിത്രങ്ങള്‍ സംവിധാനം ചെയ്യുക. അമല്‍ നീരദോ രഞ്ജിത്തോ ഒരു ചിത്രം സംവിധാനം ചെയ്യും.
ജയരാജ് സംവിധാനം ചെയ്യുന്ന ലഘുചിത്രത്തിലാണ് ഉണ്ണി മുകുന്ദന് നായകനാവുക. എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയാണ് പ്രിയദര്ശന് സ്ക്രീനില്‍ എത്തിക്കുന്നത്. ബിജു മേനോന് ആണ് ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എംടിയുടെ ‘അഭയം തേടി’ എന്ന രചനയാണ് സന്തോഷ് ശിവന് ചലച്ചിത്രമാക്കുന്നത്. സിദ്ദിഖ് ആണ് ചിത്രത്തിലെ നായകന്. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ഈ ചിത്രം. കഥ എന്നതിനേക്കാള്‍ അമൂര്‍ത്തമായ ഒരു ആശയത്തില്‍ നിന്നാണ് ഈ ചിത്രം സൃഷ്ടിച്ചെടുക്കേണ്ടതെന്നും അത് വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണെന്നും സന്തോഷ് ശിവന് നേരത്തേ പറഞ്ഞിരുന്നു.