ഓണക്കാലം ആഘോഷമാക്കി ലാല്‍ ഇന്‍ ദുബൈ

 

ഇത്തവണ ഓണക്കാലം മലയാള താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചെലവഴിച്ചത് യുഎഇയില്‍ ആണ്. ദുബൈയില്‍ എത്തിയ ഇരുവരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹോദരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന വീഡിയോ വൈറല്‍ ആയിരുന്നു. ഇരുവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് യുഎഇയില്‍ എത്തിയത്.

ദുബൈയിലെ സ്വന്തം ഫ്‌ളാറ്റില്‍ ആണ് മോഹന്‍ലാല്‍ ഈ വര്‍ഷം ഓണം ആഘോഷിച്ചത്. ഭാര്യ സുചിത്ര, സുഹൃത്ത് സമീര്‍ ഹംസ, നടന്‍ സുനില്‍ ഷെട്ടി എന്നിവരും മോഹന്‍ലാലിനൊപ്പം ആയിരുന്നു. സമീര്‍ഹംസയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്.