രണ്ട് വര്‍ഷത്തിന് ശേഷം നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22 മുതൽ 27 വരെ അമേരിക്കൻ സന്ദ‌ർശനം നടത്തുന്നു.   പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനം ഏറ്റെടുത്തിട്ട് മോദി നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനമാണിത്.

അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇരു നേതാക്കളും ചർച്ച ചെയ്തേക്കുമെന്ന് സൂചനയുണ്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ പിന്മാറ്റത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനായി നിന്നുവെന്ന് അന്താരാഷ്ട്ര സമൂഹങ്ങളിൽ വിമർശനം ഉയരുന്നുണ്ട്. അതു കൂടാതെ, അഫ്‌ഗാനിസ്ഥാനിൽ അമേരിക്കക്ക് ഉണ്ടായിരുന്ന ആയുധങ്ങളിൽ ഒരു ഭാഗം പാകിസ്ഥാനിലേക്ക് മാറ്റിയതായും വാർത്തകളുണ്ടായിരുന്നു.

2019ലാണ് മോദി അവസാനമായി അമേരിക്കൻ പര്യടനം നടത്തിയത്. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജൊണാൾഡ് ട്രംപിനോടൊപ്പം ഹൂസ്റ്റണിൽ ഒരു വൻ ജനാവലിയെ മോദി അഭിമുഖീകരിച്ചിരുന്നു.