റിലീസിംഗിലും ചരിത്രം കുറിക്കാന്‍ ‘മരക്കാര്‍’

റിലീസിംഗിലും ചരിത്രം കുറിക്കാന്‍ ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. അറുനൂറിലേറെ വരുന്ന കേരളത്തിലെ മുഴുവന്‍ തീയറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. കോവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന സിനിമ മേഖലയ്ക്ക് ഉണര്‍വ് പകരുന്നതാകും മരക്കാറിന്റെ റിലീസ് എന്നാണ് പ്രതീക്ഷ.

മൂന്നാഴ്ച മരക്കാറിന് ഫ്രീ റണ്‍ കൊടുത്തിട്ടുണ്ട്. കോവിഡ് ആദ്യ തരംഗത്തിനു ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ വിജയ് ചിത്രം ‘മാസ്റ്റര്‍’ സൃഷ്ടിച്ച ഓളം ‘മരക്കാറി’നും സൃഷ്ടിക്കാനാവുമെന്നാണ് തീയറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍.