അബുദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മദിയില്‍ നിന്ന് മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും യുഎഇ ഗോള്‍ഡന്‍ വീസ ഏറ്റുവാങ്ങി. സിനിമയ്ക്ക് ഇരുവരും നല്കുന്ന സംഭാവന വലുതാണെന്ന് മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മദി പറഞ്ഞു.
മലയാളികളുടെ പോറ്റമ്മയായ രാജ്യത്തില്‍ നിന്നുള്ള ആദരം സന്തോഷം നല്‍കുന്നെന്ന് മമ്മൂട്ടിയും യുഎഇ ഭരണകൂടത്തില്‍ നിന്നുള്ള ഗോള്‍ഡന്‍ വീസ മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്ന് മോഹന്‍ലാലും പ്രതികരിച്ചു.
ആദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിക്കുന്നത്. ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുള്ളു.