യുഎഇ ഗോള്‍ഡന്‍ വീസയ്ക്കായി മമ്മൂട്ടിയും മോഹന്‍ലാലും ദുബൈയില്‍

 

ഗോള്‍ഡന്‍ വീസ നേരിട്ട് സ്വീകരിക്കാന്‍ മലയാള താരരാജാക്കന്‍മാര്‍ ദുബൈയില്‍ എത്തി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആകുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ദുബൈയില്‍ എത്തിയത്.

സിമ്പിള്‍ ലുക്കില്‍ എത്തിയ മമ്മൂട്ടിയും സ്റ്റൈലിഷായി എത്തിയ മോഹന്‍ലാലുമാണ് ചിത്രത്തില്‍. ചടങ്ങില്‍ എത്തിയതാണ് ഇരുവരും. വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവര്‍ക്കാണ് യുഎഇ പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ താമസവീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്ന് ഗോള്‍ഡന്‍ വീസ ലഭിക്കുന്ന ആദ്യ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും.

ഇന്ത്യന്‍ സിനിമയില്‍ നിന്ന് ഷാറൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.