ഒമാനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

മസ്‌കത്ത്: മസ്‌ക്കത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ കരുവഞ്ചാല്‍ സ്വദേശി അബ്ദുറഷീദ് (42) ആണ് മരിച്ചത്. രണ്ടാഴ്ചത്തോളമായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

20 വര്‍ഷമായി റൂവിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സറീന. മക്കള്‍: സാബിത്ത്, അഫ്റാത്ത് (ഇരുവരും വിദ്യാര്‍ഥികള്‍). മയ്യിത്ത് മസ്‌കത്തില്‍ ഖബറടക്കി.