കുവൈറ്റില്‍ ചികിത്സയിലിരിക്കെ മലയാളി അധ്യാപിക മരിച്ചു

കുവൈറ്റ് : കുവൈറ്റില്‍ ചികിത്സയിലിരിക്കെ മലയാളി അധ്യാപിക മരിച്ചു. കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിന്റെ ഭാര്യ ഖദീജ ജസീല (31) ആണ് മരിച്ചത്. കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈറ്റ് ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമി അദ്ധ്യാപികയായിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളായിരുന്ന ഉസ്മാന്‍ മാഷിന്റെയും, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാന്റെയും മകളാണ്. മക്കള്‍:ഇശല്‍ ഫാത്വിമ(8) , ഇഹ്‌സാന്‍ സബീഹ് (6).