കൊവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധി: പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

പാലക്കാട് ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര പൊന്നുമണി ലൈറ്റ് ആൻഡ് സൗണ്ട് ഉടമ പൊന്നുമണിയാണ് ആത്മഹത്യ ചെയ്തത്. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുള്ള തൊഴിൽ പ്രതിസന്ധി കാരണമാണ് ആത്മഹത്യ

വിഷം കഴിച്ച നിലയിലാണ് പൊന്നുമണിയെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. സ്വർണപ്പണയം, ചിട്ടി പിടിച്ചതടക്കമുള്ള കടം ഇയാൾക്കുണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ തൊഴിൽ ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.