ജപ്പാനില്‍ പുതിയ പ്രധാനമന്ത്രി ഫുമിയോ കിഷിദ

ലിബറൽ ഡമോക്രാറ്റിക് പാർട്ടി (എൽഡിപി) നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ  ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും. കിഷിദ തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ റൗണ്ടിൽ വനിതാ സ്ഥാനാർഥികളായ സാനേ തകൈച്ചി, സെയ്കോ നോഡ എന്നിവരെ മറികടന്ന കിഷിദ, വാക്സിനേഷൻ മന്ത്രി ടാരോ കോനോയെ പരാജയപ്പെടുത്തിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കിഷിദയ്ക്ക് 257 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ അധികാരമേറ്റ് ഒരു വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന യോഷിഹിതെ സുഗയ്ക്കു പകരമായാണ് കിഷിദ ചുമതലയേൽക്കുന്നത്.

Must see news