കേരളത്തില്‍ കോളേജ്, തീയേറ്ററുകള്‍, ഓഡിറ്റോറിയം തുറക്കുന്നു

ഈ ​മാ​സം 25 മു​ത​ൽ സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​ന​മാ​യി. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ല്ലാ ഷോ​ക​ളും ന​ട​ത്താം. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്ക് മാ​ത്ര​മാ​കും തീ​യ​റ്റ​റു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ലാ​ണ് ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ക. തീ​യ​റ്റ​റു​ക​ളി​ൽ എ​സി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും അ​നു​മ​തി​യു​ണ്ട്. സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​ക്ടോ​ബ​ർ 18 മു​ത​ൽ കോ​ള​ജു​ക​ളി​ൽ എ​ല്ലാ ക്ലാ​സു​ക​ളും തു​ട​ങ്ങും. എ​ല്ലാ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ക്കും പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​യും എ​ടു​ത്തി​രി​ക്ക​ണം. കോ​ള​ജു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ഒ​ഴി​വാ​ക്കും.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചു. 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ലും 50 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഗ്രാ​മ​സ​ഭ​ക​ളും 50 പേ​രു​മാ​യി ചേ​രാ​ൻ അ​നു​വ​ദി​ക്കും.

Must see news