പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്‌തികരമാണ്. ഓഫ് ലൈൻ പരീക്ഷ നടത്താം.എന്നാൽ എല്ലാവിധ മുൻകരുതലും സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

പരീക്ഷയ്‌ക്കായി പുതിയ ടൈംടേബിൾ തയ്യാറാക്കുമെന്നും എല്ലാ സ്കൂളുകളും അണുനശീകരണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പരീക്ഷയ്‌ക്കുള‌ള ചോദ്യപേപ്പറുകൾ നേരത്തെതന്നെ സ്‌കൂളുകളിൽ എത്തിച്ചതായും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.