കോവിഡ് വ്യാപനം: കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ശ്രീനഗര്‍: കോവിഡ് വ്യാപന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കോളേജുകളും സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു.മേയ് 15 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുന്നത്.

പൊതു ചടങ്ങുകള്‍ക്കും ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനായി കടകള്‍ തുടക്കുന്ന സമയം സ്വയം നിശ്ചയിക്കണമെന്നും മാര്‍ക്കറ്റ് അസോസിയേഷനുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.