വിദേശനിക്ഷേപവും കൂടുന്നു, ഇന്ത്യന്‍ ഓഹരിവിപണികള്‍ എക്കാലത്തെയും ഉയര്‍ച്ചയില്‍

ഇന്ത്യന്‍ ഓഹരിവിപണികള്‍ എക്കാലത്തെയും ഉയര്‍ച്ചയില്‍. സെൻസെക്‌സ് 392 പോയന്റ് ഉയർന്ന് 59,533ലും നിഫ്റ്റി 103 പോയന്റ് നേട്ടത്തിൽ 17,732ലുമാണ് വ്യാപാരം ആരംഭിച്ചത്. 5344 കോടി രൂപയാണ് മൂന്നിദിവസത്തിനിടെ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിലറക്കിയത്.  ആഭ്യന്തര നിക്ഷേപകരും വിപണിയിൽ സജീവമായി ഇടപെടുന്നത് വിപണിക്ക് കരുത്തേകുന്നു.

ഐടിസി, ബജാജ് ഫിനാൻസ്, ടൈറ്റാൻ കമ്പനി, ഐഷർ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, അദാനി പോർട്‌സ്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിൻഡാൽകോ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.