ദിര്‍ഹമിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞു. ഒരു ദിര്‍ഹമിനെതിരെ 20.33 രൂപ എന്ന നിലയിലാണ് മൂല്യം. യുഎസ് ഡോളറിനെതിരെ 74.63 എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ രൂപ. ഡോളര്‍ കരുത്ത് ആര്‍ജ്ജിച്ചതാണ് പ്രധാനകാരണം.
ഡോളറിനെതിരെ 32 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഇന്ന് സംഭവിച്ചത്. ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നതും വിലയിലെ വ്യത്യാസത്തിന് കാരണമായി. ഇന്ത്യന്‍ സെന്‍സെക്സിലും നിഫ്റ്റിയിലും താഴ്ന്ന വിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.