ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2 ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ചവർക്കും യുകെയിൽ 10 ദിവസം നിർബന്ധിത ക്വാറന്റീൻ. വാക്സീൻ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും ഇവരെ ഉൾപ്പെടുത്തുക. ഒക്ടോബർ നാല് മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക
ഇന്ത്യയ്ക്കു പുറമേ യുഎഇ, തുർക്കി, ജോർദാൻ, തായ്ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റീൻ നിർബന്ധമാണ്. അസ്ട്രാസെനക വാക്സീൻ എടുത്തവർക്കു ക്വാറന്റീൻ ആവശ്യമില്ലെങ്കിലും കോവിഷീല്‍ഡിന് വിലക്ക് ഏര്‍പ്പെടുത്തി.
വിഷയം നയതന്ത്രതലത്തിൽ ചർച്ച ചെയ്യുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രതിഷേധം വ്യക്തമാക്കിയ ശശി തരൂർ എംപി, കേംബ്രിജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽനിന്നു പിന്മാറി.