ഇന്ത്യയില്‍ പുതിയ 31,923 കോവിഡ് കേസുകള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,923 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 61.63 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്ച 19,675 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 31,990 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 282 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ 142 മ​ര​ണം കേ​ര​ള​ത്തി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,46,050 ആ​യി ഉ​യ​ർ​ന്നു.

നി​ല​വി​ൽ 3,01,604 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 187 ദി​വ​സ​ത്തി​നി​ടെ കു​റ​ഞ്ഞ ക​ണ​ക്കാ​ണി​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 83,39,90,049 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 71,38,205 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ ന​ൽ​കി​യ​ത്.