ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന് അനുമതി

രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് കൊവാക്സിൻ നൽകുന്നതിനുള്ള അനുമതി ലഭിച്ചു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഡ്രഗ്സ് ആൻഡ് കംപ്ട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി സി ജി ഐ) ഭാരത് ബയോടെക്കിന്റെ കൊവാക്സിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഭാരത് ബയോടെക്ക് കുഞ്ഞുങ്ങളിലുള്ള വാക്സിൻ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനു ശേഷം ഈ മാസം ആദ്യം സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷമാണ് ഡി സി ജി ഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.

അതേസമയം കൊവാക്സിന് ഇതുവരെയായും ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. കഴിഞ്ഞ ജൂലായ് ഒൻപതിന് ഇത് സംബന്ധിച്ച രേഖകൾ ഡി സി ജി ഐ ലോകാരോഗ്യ സംഘടനയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ രേഖകളിന്മേലുള്ള പരിശോധന ലോകാരോഗ്യ സംഘടന ജൂലായ് അവസാന വാരം ആരംഭിച്ചു. ആറാഴ്ചയാണ് രേഖകൾ പരിശോധിക്കുന്നതിനു വേണ്ടി എടുക്കുന്ന സമയം.

Must see news