രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 21,257 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 21,257 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,39,15,569 ആയി ഉയർന്നു. രാജ്യത്ത് ഇന്നലെ 13,85,706 പരിശോധന നടത്തിയിരിക്കുന്നത്. 58 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.
രാജ്യത്ത് പുതിയതായി 270 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 4,50,127 ആയി ഉയർന്നു. 270 കൊവിഡ് മരണങ്ങളിൽ 141 മരണങ്ങൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതോടെ ആകെ മരണം 25,952 ആയി. കേരളത്തിൽ 99,312 സാമ്പിളുകളാണ് 24 മണിക്കൂറിനിടെ പരിശോധിച്ചത്.
പുതിയ കണക്കുകള്‍ അനുസരിച്ച് സജീവ രോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിട്ടുണ്ട്. 205 ദിവസങ്ങള്‍ക്ക് ശേഷം ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.