ഇന്ത്യയില്‍ പുതിയ 18,833 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേര്‍ക്കു കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 278 കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചു.

278 കോവിഡ് മരണങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ, ആകെ മരണ സംഖ്യ 4,49,538 ആയി ഉയര്‍ന്നു. കേരളത്തിലാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 151 മരണങ്ങള്‍ കേരളത്തിലും 39 മരണങ്ങള്‍ മഹാരാഷ്ട്രയിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 24,770 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.94 ശതമാനമാണ്.

അഞ്ച് സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 9,735 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ ദിവസം കോറോണ സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളില്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 2,401 ഉം, മിസോറാമില്‍ 1,471 ഉം തമിഴ്‌നാട്ടില്‍ 1,449 ഉം, ആന്ധ്രാപ്രദേശില്‍ 671 ഉം കോറോണ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതിയ രോഗ ബാധിതരില്‍, 83.5 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. അതില്‍ തന്നെ, 51.69 ശതമാനം രോഗബാധയും കേരളത്തില്‍ നിന്നാണ്.