ഇന്ത്യയില്‍ പുതിയ കോവിഡ് 24,354

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 24,354 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 234 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,48,573 ആയി. 25,455 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 3,30,68,599. രോഗമുക്തി നിരക്ക് 97.86%.

നിലവിൽ 2,73,889 പേരാണ് ചികിത്സയിലുള്ളത്. 197 ദിവസത്തിനിടയിലെ ഏറ്റവും കുറവാണിത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%) കഴിഞ്ഞ 99 ദിവസമായി 3 ശതമാനത്തിൽ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  (1.70%) 33 ദിവസമായി 3 ശതമാനത്തിൽ താഴെയായി തുടരുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.