ഇന്ത്യയില്‍ ഇന്ന് 18870 പേര്‍ക്ക് കൂടി കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,870 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കോവിഡ്  രോഗബാധയെ തുടർന്ന് 378 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇതുവരെ രാജ്യത്ത് 4,47,751 പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 28,178 പേരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് ആകെ 3,29,86,180 പേർ കോവിഡ് രോഗമുക്തി നേടി കഴിഞ്ഞു. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാഹദായെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 2,82,520 പേർ മാത്രമാണ്. രാജ്യത്ത് വാക്‌സിനേഷൻ ഡ്രൈവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്ത് 87,66,63,490 വാക്‌സിൻ ഡോസുകൾ നൽകി കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 54,13,332 വാക്‌സിൻ ഡോസാണ് നൽകിയത്.

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 11,196 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടാതെ 149 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. കേരളത്തിൽ കോവിഡ് സഹചാരിതം ഗുരുതരമായി തുടരുകയാണ്.