ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 14,313 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 26,579 പേര്‍ രോഗമുക്തരായി. 181 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 3,39,85,920 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,33,20,057 പേര്‍ രോഗമുക്തരായി. 2,14,900 സജീവ രോഗികളുമുണ്ട്. 4,50,963 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 95,89,78,049 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്നലെ മാത്രം 65,86,092ഡോസ് നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഇതുവരെ 58,50,38,043 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെമാത്രം 11,81,766 സാംപിള്‍ ടെസ്റ്റുകള്‍ നടത്തിയതായി ഐ.സി.എം.ആര്‍ അറിയിച്ചു.