ഇന്ത്യയില്‍ പുതിയ കോവിഡ് രോഗികള്‍ കുറവ്, ഒരു ദിവസത്തില്‍ 28,591 പേര്‍ക്ക് രോഗം

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,32,36,921 ആയി ഉയർന്നു.നിലവിൽ 3,84,921 സജീവ കേസുകളാണ് ഉള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ മാത്രം 338 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 4,42,655 ആയി. 97.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ 34,848 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ എണ്ണം 3,24,09,345 ആയി ഉയർന്നു.

ഇരുപത്തിനാല് മണിക്കൂറിനിടെ 72,86,883 ഡോസ് വാക്‌സിനുകളാണ് നൽകിയത്. ഇന്നലെയും പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. 20,487 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 181 മരണങ്ങളും റിപ്പോർട്ട് ചെയ്തു.