ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കൂടുന്നതായി കേന്ദ്രം

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം. രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ഒരാഴ്ചയിലെരോഗികളില്‍ 69 ശതമാനവും കേരളത്തിലാണ്. വാക്സിനേഷന്‍ മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം സിക്കിമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം.

രാജ്യത്ത് 24 മണിക്കൂറിനിടെ 47,092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ  3,28,57,937 ആയി ഉയർന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 509 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് മരണം നാല് ലക്ഷം കവിഞ്ഞു. 4,39,529 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.