ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് കാനഡ പിന്‍വലിച്ചു, നാളെ മുതല്‍ യാത്രാനുമതി

 

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യാത്രാവിലക്ക് കാനഡ പിന്‍വലിച്ചു. കോവിഡ് രണ്ടാം തരംഗത്തോട് അനുബന്ധിച്ച് ആണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. സെപ്തംബര്‍ 27 തിങ്കളാഴ്ച മുതല്‍ ഇന്ത്യ- കാനഡ യാത്രാ പുനരാരംഭിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

അനുമതിയുള്ള ലബോറട്ടറിയില്‍ നിന്നുള്ള നെഗറ്റീവ് കോവിഡ് ടെസ്റ്റ് റിപ്പോര്‍ട്ട് യാത്രയ്ക്ക് നിര്‍ബന്ധമാണ്. യാത്രയ്ക്ക് പതിനെട്ട് മണിക്കൂറിനകം ഉള്ള പരിശോധനാ ഫലം ആണ് ഹാജരാക്കേണ്ടത്. തിങ്കളാഴ്ച മുതല്‍ എയര്‍ കാനഡയാകും സര്‍വ്വീസ് ആരംഭിക്കുക. സെപ്തംബര്‍ മുപ്പത് മുതാണ് എയര്‍ ഇന്ത്യ കാനഡ സര്‍വ്വീസ് ആരംഭിക്കുന്നത്.

Must see news