ഐസിസി ടി20 റാങ്കിംഗില്‍ ഓസീസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് നിന്നും രണ്ടിലേക്ക് കയറിയത്. ഇന്ത്യയ്ക്ക് നിലവില്‍ 268 പോയിന്റുണ്ട്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത് തുടരുകയാണ്

275 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം മാര്‍ച്ച് 12ന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാം.