ഖത്തര്‍ ഐസിസിയില്‍ പരിശീലന ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനായി നടത്തും

ദോഹ: ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍(ഐസിസി) നടത്താറുള്ള വിവിധ പരിശീലന ക്ലാസുകള്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനായി ആരംഭിക്കും. ക്ലാസിക്കല്‍ ഡാന്‍സ്, കരാട്ടെ, യോഗ, കുങ്ഫു, കളരി എന്നിവയാണ് ഇവിടെ പരിശീലനം നല്‍കുന്നത്.

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ക്ലാസിക്കല്‍ ഡാന്‍സ് പരിശീലിപ്പിക്കും. ചൊവ്വ, ശനി ദിവസങ്ങളിലാണ് യോഗ ക്ലാസ്. വനിതകള്‍ക്കുള്ള യോഗ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെയാകും നടക്കുക. ശനി, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് കരാട്ടെ പരിശീലനം നടക്കും. കളരിയും കുങ്ഫുവും വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് പരിശീലിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.iccqatar.com എന്ന വെബ്‌സൈറ്റിലോ 55388949, 44686607 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.