പാചകവാതക വിലവര്‍ദ്ധനയ്‌ക്കെതിരെ കൊച്ചിയില്‍ വീട്ടമ്മയുടെ ഒറ്റയ്ക്കുള്ള സമരം

പാചകവാതക വിലവര്‍ദ്ധനയ്‌ക്കെതിരെ കൊച്ചിയില്‍ 57 വയസ്സുള്ള വീട്ടമ്മയുടെ ഒറ്റയ്ക്കുള്ള സമരം. അഞ്ചുമന സ്വദേശിയായ സുമ മവിയാണ് പന്ത്രണ്ട് മണക്കൂര്‍ ഉപവാസ സമരത്തില്‍ ഉള്ളത്.  ഭര്‍ത്താവ് കിടപ്പിലായതോടെ വീടുകളില്‍ പോയി ഭക്ഷണം പാകം ചെയ്ത് നല്‍കിയാണ് സുമ ഉപജീവനത്തിന് വഴി കണ്ടെത്തുന്നത്. പാചകവാതക സബ്സിഡി തുക ബാങ്കിലെത്തിയിട്ട് മാസങ്ങളേറെയായി.

രണ്ടരസെന്റിലെ ഒറ്റമുറി വീട്ടില്‍ വിറക് അടുപ്പ് കത്തിക്കാനുള്ള സൗകര്യമില്ല. പലരില്‍ നിന്നും കടം വാങ്ങിയാണ് ഗ്യാസ് സിലിണ്ടറിനുള്ള തുകയിപ്പോള്‍ കണ്ടെത്തുന്നത്. സമരത്തില്‍ നിന്ന് പിന്മാറാന്‍ സുമ തയാറല്ല. വരും ദിവസങ്ങളില്‍ വ്യത്യസ്ത കേന്ദ്രങ്ങളിലായിരിക്കും  ഉപവാസ സമരം