ആദ്യ ഇലക്ട്രിക്ക് എസ്‌യുവിക്ക് പേരിട്ട് ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിക്ക് പേര് നല്‍കിയതായി റിപ്പോര്‍ട്ട്. ആദ്യ ഓള്‍-ഇലക്ട്രിക് എസ്യുവിക്ക് ‘പ്രോലോഗ്’ എന്നാണ് ഹോണ്ട പേരിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

‘പ്രോലോഗ്’ 2024-ല്‍ വടക്കേ അമേരിക്കയിലാകും ആദ്യം വില്‍പ്പനയ്ക്കെത്തുക. പ്രോലോഗിനു പുറമേ 2024 ല്‍ കമ്പനി മറ്റൊരു ഇലക്ട്രിക് എസ്യുവിയെ കൂടി അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അക്കുര എന്നായിരിക്കും ഈ മോഡലിന്റെ പേര്.