56 കോടി രൂപയുടെ ഹെറോയിനുമായി ബംഗളൂരുവില്‍ വിദേശവനിത പിടിയില്‍

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ 56 കോടി രൂപയുടെ ഹെറോയിനുമായി വിദേശ വനിത പിടിയില്‍. ഇന്നലെ രാവിലെയോടെയാണ് സംശയം തോന്നിയ വിദേശ വനിതയെ ഡിആര്‍ഐ പരിശോധിച്ചത്. 8 കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് ഡിആര്‍ഐ അറിയിച്ചു. ഇവരുടെ പക്കലുള്ള സൂറ്റ്‌കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ കണ്ടെത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.