ലക്ഷദ്വീപ് ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്കാരങ്ങൾക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍  ബെഞ്ചിന്റേതാണ് ഉത്തരവ്.

ഡയറി ഫാം അടച്ചു പൂട്ടൽ, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം എന്നിവ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയിരിക്കുന്നത്. നയപരമായ തീരുമാനമാണെന്നും ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടം സഹിച്ച് ഡയറി ഫാം നടത്താനാകില്ല. സ്കൂളുകളിൽ പോഷകാഹാരം ലഭിക്കുന്ന ഭക്ഷണം നല്‍കണമെന്നു മാത്രമാണ് നിർദേശമുള്ളത്. ബീഫ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ചാണ് കോടതി നടപടി.

 

 

Must see news